പാറശാല: പാറശാല കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധിയുടെ 40-മത് രക്തസാക്ഷിത്വ ദിനവും, സർദാർ വല്ലഭായി പട്ടേലിന്റെ 149-മത് ജന്മദിനവും, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ 82-മത് ജന്മദിനവും സമുചിതമായി ആചരിച്ചു. പാറശാല പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ കോൺഗ്രസ് നേതാക്കളായ മൂവരുടെയും ഛായാ ചിത്രങ്ങളിൽ പുഷ്പാർച്ചന നടത്തിയതിനെ തുടർന്നുള്ള അനുസ്മരണം മുൻ എം.എൽ.എ എ.ടി. ജോർജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.കെ.ജസ്റ്റിൻരാജ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ആർ.വത്സലൻ, വിശ്വംഭരൻ, രാമചന്ദ്രൻ, വിജയൻ, വേലപ്പൻ നായർ രാജൻ, മുരുകൻ, അനിൽകുമാർ, അഭിലാഷ്, സുരേഷ്, പ്രദീപ്, രാജേന്ദ്രപ്രസാദ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |