പന്തളം : പന്തളം മുസ്ലിം ജമാഅത്തിന്റെയും , സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ, സിജിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പി.എസ്.സി., യു.പി.എസ്.സി ഓറിയന്റേഷൻ ക്ലാസ്സ് നടത്തി. കേരള ആംഡ് പൊലീസ് മൂന്നാം ബറ്റാലിയൻ അടൂർ അസിസ്റ്റന്റ് കമാൻഡന്റ് എസ്.ഷിയാസ് ഉദ്ഘാടനം ചെയ്തു. സ്വയം പര്യാപ്തമായ ഒരു സമൂഹത്തെ സൃഷ്ടിച്ചെടുക്കാൻ തൊഴിൽ അന്വേഷകർക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. സിജി സെന്റർ ഫോർ കോംപീറ്റൻസി കോ ഡയറക്ടർ സാജിദ് എ.കരീം ക്ലാസ് നയിച്ചു. ഭാരവാഹികളായ അനസ്.എൻ.എം, ശിഹാബുദ്ദീൻ.എസ് , നവാസ്.എച്ച്, സൈഫുദ്ദീൻ.എസ്, ജിലീഫ്.എം.ഐ, അഡ്വ.മൻസൂർ, അബ്ദുൽ ജബ്ബാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |