കാളികാവ്: റബർ വില ദിനേന ഇടിയുന്നതിനിടെ റബർ കുരുവിന്റെ വില സർവകാല റെക്കാഡിൽ. ഒരു കിലോ കുരുവിന്റെ വില 140 രൂപ. കൂടിയ വില നൽകിയിട്ടും ആവശ്യത്തിന് കുരു കിട്ടാനില്ല.
കാലാവസ്ഥയിൽ വന്ന മാറ്റം ഈ വർഷം റബർ കുരു ഉത്പാദനം കുറച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇപ്രാവശ്യം നാലിലൊന്നു പോലും ശേഖരിക്കാനായിട്ടില്ല.കിഴക്കൻ മലയോര മേഖലയിലാണ് ലക്ഷങ്ങളുടെ കുരു വ്യവസായം നടക്കുന്നത്
.കാലം തെറ്റിയതും കനത്തതുമായ മഴയാണ് ഇക്കുറി കുരു ഉത്‌പാദനത്തെ ബാധിച്ചത്. സീസൺ കാലമാകുമ്പോഴേക്ക് കുരു മൂക്കുകയും ഉണങ്ങുകയും ചെയ്യും. ആഗസ്റ്റ്, സെപ്തംബർ മാസത്തിൽ പൊട്ടുകയാണ് ചെയ്യുക. എന്നാൽ ഈ വർഷം മരത്തിൽ തന്നെ ആവശ്യത്തിന് കുരു കായ്ച്ചിട്ടില്ല. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഉണ്ടായ അതിവർഷം കുരു ഉണക്കത്തെ ബാധിച്ചു.
വർഷത്തിൽ ഏറിയാൽ ഒരു മാസമാണ് റബർ കുരു ശേഖരണവും വിപണനവും നടക്കുന്നത്. സാധാരണ ആഗസ്റ്റ് അവസാനം തുടങ്ങി സെപ്തംബർ അവസാനം വരെയാണ് റബർകുരു ശേഖരണകാലം.
ഇക്കാലത്ത് കുരു ശേഖരിക്കാൻ കുട്ടികളും വൃദ്ധന്മാരുമടക്കം തോട്ടങ്ങളിൽ കയറും. കഴിഞ്ഞ വർഷം കൂടിയ വില ഒരു കിലോക്ക് അമ്പത് രൂപ വരെയാണ് ലഭിച്ചത്. സീസണിൽ കുറഞ്ഞത് 500 മുതൽ 1000 രൂപ വരെ ഓരോരുത്തർക്കും കുരു പെറുക്കിയത് വഴി വരുമാനം ലഭിക്കും.സീസൺ കാലത്ത് പ്രദേശത്ത് കുരു ശേഖരണത്തിന് വ്യാപാരികൾ മുന്നിട്ടിറങ്ങും.
പോകുന്നത് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |