ചാത്തന്നൂർ: പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജ് ആരംഭിക്കുന്നതിന് നേതൃത്വം നൽകിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ
ഓർമ്മയ്ക്കായി ഉമ്മൻചാണ്ടി മെമ്മോറിയൽ ഗവ. മെഡിക്കൽ കോളേജ് എന്ന് പേരിടണമെന്ന് കെ.പി.സി.സി അംഗം നെടുങ്ങോലം രഘു പറഞ്ഞു.
പാരിപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം, സർദാർ വല്ലഭായി പട്ടേൽ ജന്മദിനം, ഉമ്മൻ ചാണ്ടി ജന്മദിനം എന്നീ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് പാരിപ്പള്ളി മണ്ഡലം പ്രസിഡന്റ് ആർ ഡി. ലാൽ അദ്ധ്യക്ഷത വഹിച്ചു. മുൻ ബ്ലോക്ക് പ്രസിഡന്റ് ബിജു പാരിപ്പള്ളി, ഡി.സി.സി മെമ്പർ പാരിപ്പള്ളി വിനോദ്, ദൃശ്യ സജീവ്, എം.എ. സത്താർ, ബാബു എസ്.പാരിപ്പള്ളി, നൗഷാദ് കെ.അനിൽ, അക്കാഡമി, രവീന്ദ്ര കുറുപ്പ്, ശശിധരൻ പാമ്പുറം, ശശാങ്കൻ മുപ്പറവട്ടം, നിജാബ് മൈലവിള എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |