കൊച്ചി: സംസ്ഥാന സർക്കാർ തൊഴിലാളി വിരുദ്ധ നടപടികൾ സ്വീകരിക്കുകയാണെന്നാരോപിച്ച് കൊച്ചിൻ യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയൻ കേരളപ്പിറവി ദിനത്തിൽ വഞ്ചനാദിനം ആചരിച്ചു .
കഴിഞ്ഞദിവസം അനുവദിച്ച മൂന്നു ശതമാനം ക്ഷാമബത്തയുടെ പ്രാബല്യതീയതി പ്രഖ്യാപിക്കാതെ കുടിശികയെടുക്കാനാണ് ശ്രമിക്കുന്നതെന്ന് യൂണിയൻ കുറ്റപ്പെടുത്തി.
അർഹമായ ഡി.എ കുടിശിക ഉടൻ നൽകണമെന്നും
പന്ത്രണ്ടാം ശമ്പള പരിഷ്‌ക്കരണ കമ്മീഷനെ നിയമിക്കണമെന്നും സർവകലാശാലകൾക്ക് മതിയായ ഗ്രാന്റ് അനുവദിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്റ് കെ.എസ്. നിസാർ, ജനറൽ സെക്രട്ടറി ആൻസൺ പി. ആന്റണി ട്രഷറർ ഷിഹാബ് റഹ്മാൻ എന്നിവർ പ്രസംഗിച്ചു. ഫെഡറേഷൻ ഒഫ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |