കൊയിലാണ്ടി: മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി നഗരസഭയിലെ ഹരിത വിദ്യാലയങ്ങളുടെയും ഹരിത ഓഫീസുകളുടെയും ഹരിത അയൽക്കൂട്ടങ്ങളുടെയും പ്രഖ്യാപനവും സൗജന്യ തുണിസഞ്ചി വിതരണവും കാനത്തിൽ ജമീല എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ സ്വാഗതം പറഞ്ഞു. കുടുംബശ്രീ മിഷൻ ജില്ലാ കോഓർഡിനേറ്റർ പി.സി.കവിത, നവകേരള മിഷൻ ജില്ലാ കോഓർഡിനേറ്റർ പി.ടി.പ്രസാദ് എന്നിവർ മുഖ്യാതിഥികളായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.എ.ഇന്ദിര, കെ.ഷിജു, ഇ.കെ.അജിത്ത്, സി.പ്രജില ,നിജില പറവക്കൊടി, കൗൺസിലർമാരായ വി.പി.ഇബ്രാഹിംകുട്ടി, കെ.കെ.വൈശാഖ് ,തഹസിൽദാർ ജയശ്രീ എസ് വാര്യർ എന്നിവർ പ്രസംഗിച്ചു. നഗരസഭ ക്ളീൻ സിറ്റി മാനേജർ ടി.കെ.സതീഷ് കുമാർ നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |