മേപ്പയ്യൂർ: സി.പി.എം മേപ്പയ്യൂർ സൗത്ത് ലോക്കൽ സമ്മേളനം ചുവപ്പ് വോളന്റിയർ മാർച്ചും ബഹുജന റാലിയോടെയും കായലാട്ട് സമാപിച്ചു. മേപ്പയ്യൂർ ടൗണിൽ നിന്ന് ആരംഭിച്ച റാലി നഗരം ചുറ്റി കായലാട് നവപ്രഭാ സെന്ററിലെ രക്തസാക്ഷി ഇബ്രാഹിം നഗറിൽ എത്തി. സമാപന സമ്മേളനം സംസ്ഥാന ' സെക്രട്ടറിയേറ്റംഗം ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നാസർ കൊളായി, കെ.ടി.രാജൻ, കെ.രാജീവൻ എന്നിവർ പ്രസംഗിച്ചു. ലോക്കൽ സെക്രട്ടറി എൻ.എം. ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. എ.സി.അനൂപ് സ്വാഗതം പറഞ്ഞു. മേപ്പയ്യൂർ-നെല്യാടി-കൊല്ലം റോഡ് പരിഷ്കരണ പ്രവൃത്തി ഉടൻ ആരംഭിക്കുക, പാടശേഖരങ്ങൾ കൃഷി യോഗ്യമാക്കുക എന്നീ ആവശ്യങ്ങൾ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |