പാലക്കാട്: കുമരംപൂത്തൂർ-ഒലിപ്പുഴ റോഡിൽ താഴെ പറയുന്ന സ്ഥലങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് മുതൽ പ്രവൃത്തി പൂർത്തീകരിക്കുന്നത് വരെ ചുങ്കം യു.പി സ്‌കൂളിന് സമീപം, വേങ്ങ അരിയൂർ സഹകരണ ബാങ്കിന് സമീപം, കാട്ടുകുളം ടൗൺ, അലനല്ലൂർ വില്ലേജ് ഓഫീസിനു സമീപം എന്നിവിടങ്ങളിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പാലക്കാട് പൊതുമരാമത്ത് വകുപ്പ് നിരത്ത് പരിപാലന ഉപവിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. അരിയൂർ അമ്പാഴക്കോട് പൊതുവപ്പാടം റോഡിലെ ആദ്യ 300 മീറ്ററിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് മുതൽ പ്രവൃത്തി പൂർത്തീകരിക്കുന്നത് വരെ ഭാഗീകമായ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |