കൽപ്പറ്റ: വയനാട് ലോക്‌സഭാ യു.ഡി.എഫ് സ്ഥാനാർത്ഥി പ്രിയങ്കാഗാന്ധി നാളെ മുതൽ ഏഴാം തീയതി വരെ മണ്ഡലത്തിൽ പ്രചാരണം നടത്തും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയും മൂന്നാം തിയതി മണ്ഡലത്തിൽ ഉണ്ടാവും. അന്ന് രാവിലെ 11ന് മാനന്തവാടി ഗാന്ധി പാർക്കിലെ പൊതുയോഗത്തിൽ ഇരുവരും പങ്കെടുക്കും. ഉച്ചയ്ക്ക് 3ന് അരീക്കോട്ട് പൊതുയോഗത്തിൽ രാഹുൽഗാന്ധി സംസാരിക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ. പി. അനിൽ കുമാർ എം.എൽ.എ. അറിയിച്ചു.
പ്രിയങ്കാഗാന്ധി ഉച്ചയ്ക്ക് ഒരു മണിക്ക് മാനന്തവാടി നിയോജക മണ്ഡലത്തിലെ വാളാട്ടും 2.30ന് കോറോത്തും 4.45ന് കൽപ്പറ്റ നിയോജക മണ്ഡലത്തിലെ തരിയോട്ടും കോർണർ യോഗങ്ങളിൽ പങ്കെടുക്കും. 4ന് രാവിലെ 10ന് സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലെ കെണിച്ചിറയിലാണ് ആദ്യ പരിപാടി. 11ന് പുൽപ്പള്ളിയിലും 11.50ന് മുള്ളൻകൊല്ലിയിലെ പാടിച്ചിറയിലും ഉച്ചയ്ക്ക് രണ്ടിന് കൽപ്പറ്റ നിയോജക മണ്ഡലത്തിലെ മുട്ടിലിലും 3.50ന് വൈത്തിരിയിലും കോർണർ യോഗങ്ങളിൽ പ്രിയങ്ക സംസാരിക്കും. ഏഴാം തീയതി വരെ പ്രിയങ്ക മണ്ഡലത്തിലുണ്ടാവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |