കോട്ടയം: ഉത്സവ ആഘോഷങ്ങൾക്കെതിരെ വിവിധ എൻ.ജി.ഒ സംഘടനകളുടെ നേതൃത്വത്തിൽ വലിയ ഗൂഢാലോചനയാണ് നടക്കുന്നതെന്ന് കേരള ഫെസ്റ്റിവൽ കോ -ഓർഡിനേഷൻ കമ്മിറ്റി ആരോപിച്ചു. ഉദ്യോഗസ്ഥരെ സ്വാധീനിച്ചും നീതിപീഠങ്ങളിൽ തെറ്റായ വിവരങ്ങൾ നൽകിയും ആഘോഷങ്ങളിൽ നിന്ന് ആന എഴുന്നള്ളിപ്പ് തകർക്കാനാണ് ശ്രമം. ഇതിനെതിരെ അഞ്ചിന്
രാവിലെ 10 ന് തിരുനക്കര പഴയ ബസ് സ്റ്റാൻഡ് മൈതാനത്ത് സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമം മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അഡ്വ. രാജേഷ് പല്ലാട്ട്, ജില്ലാ വർക്കിംഗ് പ്രസിഡന്റ് രാജേഷ് നട്ടാശ്ശേരി, ജനറൽ സെക്രട്ടറി ബാബു പിഷാരടി,ട്രഷറർ ഉണ്ണി കിടങ്ങൂർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |