കോട്ടയം : കേരള സർക്കാർ തൊഴിലും നൈപുണ്യവും വകുപ്പിന്റെ നേതൃത്വത്തിൽ ഏറ്റുമാനൂർ ഗവ. ഐ.ടി.ഐ.യിൽ സ്‌പെക്ട്രം 2024 തൊഴിൽമേള നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം അദ്ധ്യക്ഷത വഹിച്ചു. കോട്ടയം മേഖലാ ഇൻസ്‌പെക്ടർ ഒഫ് ട്രെയിനിംഗ് എം.എഫ്. സാംരാജ്, പ്രിൻസിപ്പൽ കെ. സന്തോഷ്‌കുമാർ, പള്ളിക്കത്തോട് ഐ.ടി.ഐ പ്രിൻസിപ്പൽ വി. വിജിമോൾ, കേരള സ്റ്റേറ്റ് പ്രൈവറ്റ് ഐ.ടി.ഐ മാനേജേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഫാ. തോമസ് പാണനാൽ, ഐ.എം.സി. ചെയർമാൻ മാത്തുക്കുട്ടി മാങ്കോട്ടിൽ, വൈസ് പ്രിൻസിപ്പൾ സിനി എം. മാത്യൂസ്, സ്റ്റാഫ് സെക്രട്ടറി എസ്. ദർശൻ ലാൽ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |