കൊടുങ്ങല്ലൂർ : പിന്നാക്ക ജനവിഭാഗങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ സ്വന്തം ജീവിതവും സ്വത്തും ത്യജിച്ച് അധികാര കേന്ദ്രങ്ങളിൽ ശക്തമായി വാദിച്ച ഡോ. പൽപ്പുവിന്റെ ത്യാഗപൂർണമായ ജീവിതം പുതുതലമുറയ്ക്ക് പകർന്ന് നൽകാൻ ശ്രമം വേണമെന്ന് കൊടുങ്ങല്ലൂർ എസ്.എൻ ക്ലബ് ഡോ. പൽപ്പു 161-ാം ജയന്തി ആഘോഷം ആവശ്യപ്പെട്ടു. ഡോ. പൽപ്പുവിനെപോലുള്ള നവോത്ഥാന നായകരെ തമസ്‌കരിക്കുന്ന നിലപാടിൽ യോഗം ആശങ്ക അറിയിച്ചു. ചെയർമാൻ പി.കെ. സത്യശീലൻ അദ്ധ്യക്ഷനായി. അഡ്വ. ഒ.എസ്. സുജിത്ത് മുഖ്യപ്രഭാഷണം നടത്തി. കൺവീനർ ജയപ്രകാശ്, സി.എസ്. തിലകൻ, സി.വി. മോഹൻകുമാർ, പി.കെ. മുരുകൻ, എൻ.ബി. അജിതൻ, എം.ജി. പുഷ്പാകരൻ, വി.വി. രവി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |