പൊൻകുന്നം : കഴിഞ്ഞ കാൽനൂറ്റാണ്ടായി മണിമലക്കുന്ന്,ആഴാന്തകുഴി,തോണിപ്പാറ നിവാസികളുടെ കുടിവെള്ള പ്രശ്നത്തിന് ശാശ്വതപരിഹാരമായി നിലനിൽക്കുന്ന മണിമലക്കുന്ന് കുടുവെള്ളപദ്ധതി നവീകരിക്കും. പുതിയ പദ്ധതി
ജില്ലാ പഞ്ചായത്തംഗം ടി.എൻ.ഗിരീഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷാക്കി സജീവ് അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്തംഗം മിനി സേതുനാഥ്, ഭാരവാഹികളായ വി.എൻ.രാജൻ, പി.പി.ജോസഫ്, റോബിൻ.കെ.ജോൺ,
എം.പി. രാഗേഷ് എന്നിവർ സംസാരിച്ചു. ജില്ലാപഞ്ചായത്ത് ഫണ്ട് 3 ലക്ഷം രൂപയും, പഞ്ചായത്ത് ഫണ്ട് 50,000 രൂപയും ഉൾപ്പെടുത്തിയാണ് പദ്ധതി നവീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |