പന്തളം : വീണ്ടും ഒരു തീർത്ഥാടന കാലത്തിന് ശരണംവിളി ഉയരുമ്പോൾ ശബരിമലയുടെ മൂലസ്ഥാനമായ പന്തളത്ത് ഒരുക്കങ്ങൾ ഇഴയുന്നു.
മുൻവർഷങ്ങളെ അപേക്ഷിച്ച് തീർത്ഥാടകരുടെ വരവിൽ ഇത്തവണ വർദ്ധനവുണ്ടാകുമെന്ന് കണക്കുകൾ നിരത്തുമ്പോൾ തന്നെ വിവിധ വകുപ്പുകൾ കേന്ദ്രീകരിച്ചു പൂർത്തീകരിക്കേണ്ട ഒരുക്കങ്ങൾ മന്ദഗതിയിലാണ്.
മൂന്ന് വർഷം മുൻപ് പൂർത്തിയായ അന്നദാന ഭജന മണ്ഡപത്തിൽ 500 പേരിൽ താഴെ മാത്രമേ വിരിവയ്ക്കാൻ സൗകര്യമുള്ളൂ. സ്വാമിമാർക്ക് വിരിവയ്ക്കാനും വിശ്രമിക്കാനുമായാണ് കെട്ടിടം പണിതതെങ്കിലും പരിമിതമായ സൗകര്യങ്ങളെ ഇവിടെയുള്ളൂ. ധർമ്മ ശാസ്താക്ഷേത്രത്തിന് സമീപമുള്ള പഴയ വിശ്രമമന്ദിരത്തിന്റെ ഭിത്തികൾ പൊളിച്ച് ഇവിടെ കടമുറികൾ പണിതതും തീർത്ഥാടകരുടെ സൗകര്യത്തെയാണ് ബാധിച്ചത്. സമീപത്തുള്ള അന്നദാന മണ്ഡപത്തിനു താഴെ വഴിയൊരുക്കുന്ന പണികളും പൂർത്തിയായിട്ടില്ല. പാർക്കിംഗിനും ക്രമീകരണം ഒരുക്കേണ്ടതായിട്ടുണ്ട്. അന്നദാനം, വിരിവയ്ക്കാൻ സൗകര്യം, കുളിക്കടവിൽ സുരക്ഷിതവേലി, ക്ഷേത്രത്തിന്റെ പുനരുദ്ധാരണപ്പണികൾ എന്നിവയും സമയബന്ധിതമായി പൂർത്തീകരിച്ചാൽ മാത്രമേ തീർത്ഥാടനം സുഗമമാകും.
ഇത്തവണ പന്തളത്ത്
വികസന പ്രവർത്തനങ്ങൾക്ക് ദേവസ്വം ബോർഡ്
ചെലവിടുന്നത് : 76 ലക്ഷം രൂപ
പുനരുദ്ധാരണത്തിന് : 8.5 ലക്ഷം രൂപ
പുതിയ പദ്ധതികൾക്ക് : 67.74 ലക്ഷം രൂപ
ശൗചാലയം ശുചീകരണം, സെപ്ടിക്ക് ടാങ്ക് നിർമ്മാണം, ക്ഷേത്ര പുനരുദ്ധാരണം, പന്തൽ, മിനുക്കുപണികൾ, അന്നദാന മണ്ഡപത്തിന് ചുറ്റുമതിൽ നിർമാണം തുടങ്ങിയ പണികളും പൂർത്തീകരിക്കാനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |