പത്തനംതിട്ട : സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് ക്ഷേമനിധി ബോർഡ് നൽകുന്ന ഉപരിപഠന സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 80 ശതമാനം മാർക്കോടെ എസ്.എസ്.എൽ.സി പാസായവർക്ക് ഹയർസെക്കൻഡറി തല കോഴ്‌സുകൾക്കും മെഡിക്കൽ ബിരുദം, എൻജിനീയറിംഗ് ബിരുദം, നഴ്‌സിംഗ് ബിരുദം, പാരാമെഡിക്കൽ ബിരുദം, പോളിടെക്‌നിക്ക് ത്രിവത്സര കോഴ്‌സുകൾ, ബിരുദകോഴ്‌സുകൾ, ബിരുദാനന്തര ബിരുദ കോഴ്‌സുകൾ, എം.ബി.എ, എം.സി.എ തുടങ്ങിയ റഗുലർ കോഴ്‌സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. അവസാന തീയതി 30. ഫോൺ : 0468 2222709.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |