പറശിനിക്കടവ്:കെ.എസ്.ആർ.ടി.സി തൊഴിലാളികളെ വിശ്വാസത്തിലെടുക്കാനും സംരക്ഷിക്കാനും സർക്കാർ തയ്യാറാകണമെന്ന് സി.പി.ഐ ദേശീയ നിർവ്വാഹക സമിതിയംഗം അഡ്വ.പി.സന്തോഷ് കുമാർ എം.പി ആവശ്യപ്പെട്ടു. പറശ്ശിനിക്കടവിൽ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ മേഖല ക്യാമ്പ് ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി എം.ജി.രാഹുൽ,എ.ഐ.ടി.യു.സി.സംസ്ഥാന വൈസ് പ്രസിഡന്റ് താവം ബാലകൃഷ്ണൻ,സി പി ഐ ജില്ലാ സിക്രട്ടറി സി പി.സന്തോഷ്‌കുമാർ,വർക്കിംഗ് പ്രസിഡന്റ് എം.ശിവകുമാർ,സി ഷാജു,എ.വി.ഉണ്ണികൃഷ്ണൻ,വേലിക്കാത്ത് രാഘവൻ,ടി.ആർ.ബിജു,എം.ടി.ശ്രീലാൽ,വി.വി.ബാബുരാജ്,ഡി.എ.ദീപ പ്രസംഗിച്ചു.പി.കെ.മുജീബ്റഹ്മാൻ സ്വാഗതം പറഞ്ഞു.
സന്തോഷ് കണ്ണനാണ് ക്യാമ്പ് ലീഡർ.ഇന്ന് വൈകുന്നേരം സമാപിക്കും. തിരഞ്ഞെടുക്കപ്പെട്ട125 പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |