കൊല്ലം: വടക്കേവിള ശ്രീനാരായണ കോളേജ് ഒഫ് ടെക്‌നോളജിയിൽ നാഷണൽ സർവീസ് സ്‌കീമിന്റേയും ലീഗൽ ലിറ്ററസി സെല്ലിന്റെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി സൈബർ സെക്യൂരിറ്റി ബോധവത്കരണം സംഘടിപ്പിച്ചു. സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലെ സൈബർ എക്‌സ്‌പേർട്ട് ബി. ശ്യാംകുമാർ ഉദ്ഘാടനം ചെയ്തു. സൈബർ ഇടങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളിൽപ്പെടാതെ വിദ്യാർത്ഥികൾ ബുദ്ധിപരമായി നീങ്ങേതിന്റെ ആവശ്യകത അദ്ദേഹം വിവരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. സി. അനിതാ ശങ്കർ അദ്ധ്യക്ഷത വഹിച്ചു. വകുപ്പ് മേധാവികളായ എസ്. സീത, പി.എൽ. ഷീബ പ്രസാദ്, ശാലിനി എസ്.നായർ, അപർണ കോനത്ത്, കോളേജ് യൂണിയൻ ചെയർമാൻ ശരത്ത് ഉല്ലാസ് തുടങ്ങിയവർ സംസാരിച്ചു. ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപികയും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറുമായ റാണിമോൾ സ്വാഗതവും കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി അബ്ദുൾ റഹ്മാൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |