കൊല്ലം: നീണ്ടകര മദർ ചാരിറ്റി മിഷൻ സെന്ററിൽ കൊല്ലം സിറ്റി പൊലീസിന്റെയും കൊല്ലം ജൻ ശിക്ഷൺ സൻസ്ഥാന്റെയും ആഭിമുഖ്യത്തിൽ വനിതകൾക്കും കുട്ടികൾക്കുമായി സ്വയം പ്രതിരോധ പരിശീലന കളരി സംഘടിപ്പിച്ചു. ജൻ ശിക്ഷൻ സൻസ്ഥാൻ പദ്ധതി പ്രകാരം സ്വയംതൊഴിൽ പരിശീലനം നേടുന്ന നൂറോളം വനിതകൾക്കും കുട്ടികൾക്കും വേണ്ടിയായിരുന്നു പരിശീലനം. കൊല്ലം സിറ്റി എ.എസ്.പി എൻ. ജീജി ഉദ്ഘാടനം ചെയ്തു. നീണ്ടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ രാജീവൻ അദ്ധ്യക്ഷത വഹിച്ചു. മദർഹുഡ് രക്ഷാധികാരിയും സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐയുമായ ഡി. ശ്രീകുമാർ സ്വാഗതം പറഞ്ഞു. കേരള പൊലീസ് ഓഫീസേഴ്സ് അസോ. ജില്ലാ സെക്രട്ടറി ജിജു സി.നായർ, ജൻ ശിക്ഷൺ സൻസ്ഥാൻ ഡയറക്ടർ ഉഷാറാണി, കോ-ഓർഡിനേറ്റർ ജയകൃഷ്ണൻ, ഫാക്കൽറ്റി ഉണ്ണി, സെൽഫ് ഡിഫൻസ് മാസ്റ്റർ ട്രെയിനർമാരായ റെജീന, ഹയറുന്നിസ, വിനോദ് തളിപ്പറമ്പ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |