കൊല്ലം: പ്രതിസന്ധികൾക്കിടയിലും ആസൂത്രണത്തോടെ മുന്നോട്ട് നീങ്ങിയ വെള്ളിമൺ സദാ കാഷ്യൂസിന്റെ പ്രതീക്ഷകൾ ചാരമാക്കിയത് അഗ്നിനാളങ്ങൾ. കയറ്റുമതിക്ക് തയ്യാറായ മൂന്ന് കോടിയുടെ പരിപ്പാണ് ഞായറാഴ്‌ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ കത്തിയമർന്നത്. ദുബായ് ഉൾപ്പടെയുള്ള ജി.സി.സി രാജ്യങ്ങളിലേക്കും നെതർലൻഡിലേക്കും സ്ഥിരമായി അയച്ചിരുന്ന പരിപ്പാണ് കത്തിനശിച്ചത്. 2006ൽ വ്യവസായത്തിലിറങ്ങിയ സന്തോഷ് കുമാർ മാസം ശരാശരി 30 ടൺ സംസ്‌കരിച്ച പരിപ്പ് കയറ്രുമതി ചെയ്‌തിരുന്നു.
ദുബായിലേക്കുള്ള കണ്ടെയ്‌നറിന്റെ അവസാന തയ്യാറെടുപ്പിൽ തോട്ടണ്ടി സംസ്‌കരിച്ചുള്ള പാക്കിംഗ് പുരോഗമിക്കുന്നതിനിടെയാണ് തീ വില്ലനായത്. ഇതോടെ സ്ഥിരമായി ജോലി ലഭിച്ചിരുന്ന 90 ഓളം തൊഴിലാളികളുടെ ജീവിതമാർഗവും താത്കാലികമായി അടഞ്ഞു.
പൂർണമായ ഇൻഷ്വറൻസ് പരിരക്ഷയിലാണ് ഇനി പ്രതീക്ഷ. അതിനാൽ പ്രവർത്തനം പുനരാരംഭിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് സന്തോഷ് കുമാർ. ജില്ലയിലെ ബഹുഭൂരിപക്ഷം സ്വകാര്യ ഫാക്‌ടറികളും അടഞ്ഞുകിടക്കുമ്പോഴാണ് സദാ കാഷ്യൂസ് പ്രവർത്തിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |