മണ്ണാർക്കാട്: മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളേജിലെ 2024-25 അദ്ധ്യയനവർഷത്തെ വിദ്യാർത്ഥി യൂണിയൻ ഉദ്ഘാടനം അഡ്വ.ഷിബുമീരാൻ നിർവഹിച്ചു. യൂണിയൻ ഭാരവാഹികൾ പ്രിൻസിപ്പൽ ഡോ.സി.രാജേഷ് മുമ്പാകെ സത്യവാചകം ചൊല്ലി അധികാരമേറ്റു. ചെയർമാൻ കെ.എ.സൈനുൽ ആബിദ് അദ്ധ്യക്ഷനായി.
ചലച്ചിത്ര നടി ആൽഫി പഞ്ഞിക്കാരൻ, ഗായകൻ വൈകാശ് വരവീണ എന്നിവർ വിശിഷ്ടാതിഥികളായി. സ്റ്റാഫ് അഡ്വൈസർ ഡോ.ടി.കെ.ജലീൽ, പി.എം.സലാഹുദ്ദീൻ, ഡോ.ടി.സൈനുൽ ആബിദ്, യു.യു.സിമാരായ മുഹമ്മദ് ബിസ്മിൽ, കെ.ഫാത്തിമ ഫിദ, ജനറൽ സെക്രട്ടറി ടി.പി.ഫാഹിമ, ഫൈൻ ആർട്സ് സെക്രട്ടറി എൻ.കെ.മുഹമ്മദ് ഇർഫാൻ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികളുമുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |