താടിയെടുത്ത് ചുള്ളൻ ലുക്കിൽ സുരേഷ് ഗോപി. ബ്ളാക് ഷർട്ട് ധരിച്ച് സ്റ്റൈലിഷായുള്ള സുരേഷ് ഗോപിയുടെ പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിനുവേണ്ടിയാണ് താടി വളർത്തുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. എന്നാൽ ഒറ്റക്കൊമ്പന്റെ ചിത്രീകരണം ഇതുവരെ ആരംഭിച്ചിട്ടില്ല. പുതിയ സിനിമയ്ക്കുവേണ്ടിയാണോ പുതിയ ലുക്ക് എന്ന് ആരാധകർ പങ്കുവയ്ക്കുന്നു. മാറ്റം മാത്രമാണ് സ്ഥിരം എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്. അതേസമയം വരാഹം, ജെ.എസ്.കെ എന്നിവയാണ് റിലീസിന് ഒരുങ്ങുന്ന സുരേഷ് ഗോപി ചിത്രങ്ങൾ. സുരേഷ് ഗോപി, സുരാജ് വെഞ്ഞാറമൂട്, ഗൗതം വാസുദേവ് മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സനൽ വി, ദേവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വരാഹം. രണ്ട് ഗെറ്റപ്പിലാണ് സുരേഷ് ഗോപി പ്രത്യക്ഷപ്പെടുന്നത്. സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീൺ നാരായണൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജെ.എസ്.കെ. അഡ്വ. ഡേവിഡ് അബേൽ ഡോണോവൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |