സെലിബ്രിറ്റി ദമ്പതികളായ അനുഷ്‌ക ശർമ്മയും വിരാട് കൊഹ്‌ലിയും സ്വകാര്യ ജീവിതത്തെക്കുറിച്ച് അധികം സംസാരിക്കാറില്ല. വിരാടിന്റെ ജന്മദിനത്തോടനുബന്ധിച്ച് അനുഷ്‌ക പങ്കുവച്ച ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. രണ്ടു മക്കളെയും കൈയിലെടുത്തു നിൽക്കുന്ന കൊഹ്‌ലിയെ ചിത്രത്തിൽ കാണാനാവും. എന്നാൽ കുട്ടികളുടെ മുഖം ഹാർട്ട് ഇമോജികൾ കൊണ്ട് മറച്ചിട്ടുണ്ട്. ആൺകുട്ടിയുടെ ചിത്രം ആദ്യമായാണ് പുറത്തുവിടുന്നത്. ലണ്ടനിൽ നിന്നുള്ളതാണ് ചിത്രങ്ങൾ.
ഏതാനും മാസങ്ങളായി വിരാടും അനുഷ്‌കയും മക്കൾക്കൊപ്പം ലണ്ടനിലാണ്. മക്കളായ വാമികയെയും അകായെയും മാദ്ധ്യമങ്ങളുടെ കണ്ണിൽ നിന്ന് പരമാവധി അകറ്റിനിറുത്താൻ ഇരുവരും ശ്രമിക്കാറുണ്ടെന്ന് ആരാധകർക്കും അറിയാം.
2017 ഡിസംബർ 11ന് ഇറ്റലിയിലെ ടസ്‌കനിൽ വച്ചായിരുന്നു വിരാടും അനുഷ്കയും വിവാഹിതരായത്. 2021ൽ ആദ്യ കുട്ടി വാമിക ജനിച്ചു. 2024 ഫെബ്രുവരിയിലാണ് അകായ് ജനിച്ചത്. ജന്മദിനത്തോടനുബന്ധിച്ച് വിരാട് കൊഹ്‌ലി എന്ന കീവേഡ് ചൊവ്വാഴ്ച ഗൂഗിളിൽ ഒരു പ്രധാന ട്രെൻഡായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |