നെന്മാറ: വനംവകുപ്പ് തുടക്കമിട്ടിട്ടുള്ള സ്വാഭാവിക വനങ്ങളുടെ പുനഃസ്ഥാപന പദ്ധതി വന്യമൃഗശല്യം കൂട്ടുമെന്ന് ആശങ്ക. ജില്ലയിലെ മൂന്ന് വനംഡിവിഷനുകളിലായി അക്കേഷ്യ, യൂക്കാലി, തേക്ക് തുടങ്ങിയ തോട്ടമുൾപ്പെടുന്ന 1,012.5 ഏക്കർ സ്ഥലമാണ് സ്വാഭാവിക വനമാക്കുന്നത്. നെന്മാറ ഡിവിഷനിലാണ് ഏറ്റവും കൂടുതൽ, 850 ഏക്കർ. പാലക്കാട് ഡിവിഷനിൽ 125 ഏക്കറും മണ്ണാർക്കാട് ഡിവിഷനിൽ 37.5 ഏക്കറുമാണ് സ്വാഭാവിക വനമാവുക.
സോളാർവേലി കാര്യക്ഷമമാക്കണം
വനാതിർത്തിയിൽ മുൻപ് വ്യാവസായിക അടിസ്ഥാനത്തിൽ നട്ടുപിടിപ്പിച്ചവയാണ് വനംവകുപ്പിനുകീഴിലെ തോട്ടങ്ങൾ. ഇവ ജനവാസമേഖലയോട് ചേർന്നതാണെന്നതാണ് മലയോര കുടുംബങ്ങളെ ആശങ്കയിലാക്കുന്നത്. അക്കേഷ്യയും യൂക്കാലിയും മുറിച്ചുനീക്കി തദ്ദേശീയമായ വൃക്ഷത്തൈകൾ നട്ടുവളർത്തുകയാണ് ചെയ്യുന്നത്. തേക്കിൻതോട്ടങ്ങളിൽ മരംമുറിച്ചുനീക്കാതെ ഇടയിലുള്ള ഒഴിഞ്ഞഭാഗങ്ങളിലാണ് വൃക്ഷത്തൈകൾ നടുക. ഉൾവനത്തിൽ കാട്ടുമൃഗങ്ങൾക്കാവശ്യമായ വെള്ളവും തീറ്റയും ഒരുക്കുകയാണ് അടിസ്ഥാനപരമായി ചെയ്യേണ്ടതെന്ന് മലയോരഖേലയിലെ താമസക്കാർ പറയുന്നു. അതിർത്തിയിലെ സോളാർവേലിയുടെ പ്രവർത്തനവും കാര്യക്ഷമമാക്കണമെന്ന് മലയോര കുടുംബങ്ങൾ ആവശ്യപ്പെടുന്നു.
അതിർത്തി പ്രദേശം സ്വാഭാവിക വനമാകുന്നതോടെ കാട്ടുമൃഗങ്ങൾ ജനവാസമേഖലയോട് കൂടുതൽ അടുക്കും. ഇതോടെ ഇവയുടെ ശല്യം കൂടുകയും ചെയ്യും. ജോഷി ആന്റണി, മലയോര മേഖലയായ പാലക്കുഴിയിലെ കർഷകൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |