ആലപ്പുഴ: കത്തോലിക്ക കോൺഗ്രസിന്റെ ചങ്ങനാശ്ശേരി അതിരൂപതയിലെ ആലപ്പുഴ ഫൊറോന സമിതിയുടെ നേതൃത്വത്തിൽ ആലപ്പുഴ ഫൊറോനയിലെ എല്ലാ ഇടവകകളും സംഘടനകളും ചേർന്ന് സംഘടിപ്പിക്കുന്ന ആലപ്പുഴ നസ്രാണി സമുദായ സംഗമവും സമുദായ റാലിയും 10 ന് നടക്കും. പഴവങ്ങാടി മാർസ്ളീവ ഫൊറോന തീർത്ഥാടന പള്ളിയിൽ നിന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ആരംഭിക്കുന്നറാലി തത്തംപള്ളി പള്ളി മൈതാനത്ത് എത്തിച്ചേർന്ന ശേഷം വൈകിട്ട് 5ന് നസ്രാണി സമുദായ സംഗമം നടക്കും. റാലി ഫാ. സിറിയക് കോട്ടയിൽ ഉദ്ഘാടനം ചെയ്യും.ഫാ.സെബാസ്റ്റ്യൻ ചാമക്കാല, ബിജു സെബാസ്റ്റ്യൻ എന്നിവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |