തിരുവനന്തപുരം: രാംപൂർ വാർസി സഹോദരന്മാരുടെ സൂഫി ഖവാലി സംഗീതപരിപാടി നാളെ സമാപിക്കും.
ഇക്കഴിഞ്ഞ 4ന് ആരംഭിച്ച സംഗീത സദസ് വിളപ്പിൽശാല കോളേജ് ഒഫ് ആർക്കിടെക്ചർ, പട്ടം ആര്യാ സെൻട്രൽ സ്‌കൂൾ, എൻ.ഐ.ഐ.എസ്.ടിസി.എസ്.ഐ.ആർ പാപ്പനംകോട്, ആർ.ജി.സി.ബി, പൂജപ്പുര, തൈക്കാട്, സ്വാതി തിരുനാൾ ഗവ. സംഗീത കോളേജ്, വലിയമല ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്‌പേസ് ആൻഡ് ടെക്‌നോളജി എന്നിവിടങ്ങളിലാണ് നടന്നത്.നാളെ പാങ്ങോട് കേന്ദ്രീയ വിദ്യാലയത്തിൽ നടത്തുന്ന പരിപാടിയോടെ ഒരാഴ്ചത്തെ തലസ്ഥാനപര്യടനം പൂർത്തിയാകും.
വിദ്യാർത്ഥികൾക്കിടയിൽ ഭാരതീയ കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംഘടനയായ സൊസൈറ്റി ഫോർ ദി പ്രമോഷൻ ഒഫ് ഇന്ത്യൻ ക്ലാസിക്കൽ മ്യൂസിക് ആൻഡ് കൾച്ചർ എമംഗ് യൂത്ത് എന്ന സ്പിക്മാക്കെയുടെ കേരള ചാപ്റ്ററാണ് പരിപാടി സംഘടിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |