മുള്ളൂർക്കര : ഇരുന്നിലംകോട് മഹാദേവ ക്ഷേത്രത്തിലെ സ്‌കന്ദഷഷ്ഠി മഹോത്സവം ഇന്ന് നടക്കും. വ്രതശുദ്ധിയോടെ ശൂലം തറച്ച്, കുമ്മിയടിച്ച് നൃത്തം ചവിട്ടുന്ന സുബ്രഹ്മണ്യ ഭക്തരും, അംബരചുംബികളായ നീലപ്പീലി കാവടികളും, തകിൽ നാദസ്വര വിദ്വാന്മാരെയും അണിനിരത്തി തട്ടക ദേശങ്ങളിൽ നിന്നും ഒമ്പത് സെറ്റ് കാവടിസംഘങ്ങൾ ഈ തിരുഉത്സവത്തിൽ പങ്കാളികളാകും. ക്ഷേത്രത്തിൽ പുലർച്ചെ നാലിന് വാകചാർത്ത്, ആറരയ്ക്ക് മലർനിവേദ്യം. ഏഴിന് പാലഭിഷേകം, ഏഴരയ്ക്ക് ക്ഷേത്രസമിതിയുടെ കാവടി അഭിഷേകം, എട്ടരയ്ക്ക് ദേവിയമ്മ സുബ്രഹ്മണ്യ കോവിൽ വക കാവടി അഭിഷേകം.
ഒമ്പതരയ്ക്ക് നിവേദ്യം. 11:30ന് ഉച്ചപൂജ. ഉച്ചയ്ക്ക് ഒന്ന് മുതൽ വിവിധ കാവടി സംഘങ്ങളുടെ കാവടി അഭിഷേകം. വരവൂർ കാവടി സംഘം, ശ്രീനാരായണ കാവടി സംഘം ഇരുന്നിലംകോട്, കളരിക്കൽ കാവടി സംഘം ഇരുന്നിലംകോട്, സമന്വയ കാവടിസംഘം, കാഞ്ഞിരശ്ശേരി തെക്കേക്കര, കാഞ്ഞിരശ്ശേരി വടക്കേക്കര കാവടി സംഘം, കടമാംകുളങ്ങര കാവടി സംഘം കണ്ണംപാറ, എസ്.എൻ നഗർ കാവടി സംഘം, മുള്ളൂർക്കര തെക്കേക്കര കാവടി സംഘം, തേവർപട ആഘോഷ കമ്മിറ്റി കുറുമ്പലഞ്ചേരി എന്നീ ടീമുകളാണ് ക്ഷേത്രസന്നിധിയിലെത്തുക. വൈകിട്ട് എട്ടിന് തിരുവനന്തപുരം സർഗ്ഗവീണ അവതരിപ്പിക്കുന്ന രുദ്ര പ്രജാപതി എന്ന നൃത്ത സംഗീത നാടകവും അരങ്ങിലെത്തും. ഇന്നേ ദിവസം ഇവിടെയെത്തുന്ന എല്ലാ ഭക്തർക്കും മഹാ അന്നദാനവും ഒരുക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |