ചങ്ങനാശേരി : തൊട്ടതെല്ലാം പൊന്നാക്കിയ കൈപ്പുണ്യമുള്ള നേതാവായിരുന്നു ആർ.ശങ്കറെന്ന് എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ പറഞ്ഞു. കോൺഗ്രസ് ചങ്ങനാശേരി വെസ്റ്റ് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ആർ.ശങ്കർ അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഡി.സി.സി സെക്രട്ടറി പി.എച്ച് നാസർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ബാബു കോയിപ്പുറം അദ്ധ്യക്ഷത വഹിച്ചു. മോട്ടി കാവനാടി, കെ.വി ഹരികുമാർ, ഷിബു കുറ്റിക്കാട്, സിബിച്ചൻ പ്ലാമ്മൂട്ടിൽ, ജോബ് വിരുത്തികരി, പി.ആർ റെജികുമാർ,
ലൈജു തുരുത്തി, സിബിച്ചൻ കൈതാരം, ഷാജി ജോർജ്, അൻസാരി ബാപ്പു, ജെഗി, മഞ്ചേരിക്കളം തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |