തിരുവനന്തപുരം: കേരളപ്പിറവിയോടനുബന്ധിച്ച് ആൾ സെയിന്റ്സ് കോളേജ് മലയാള വിഭാഗം സംഘടിപ്പിച്ച മലയാള വാരാഘോഷം സർഗോത്സവം സമാപനസമ്മേളനവും കാവ്യഭാഷയുടെ സംവേദനാത്മകത എന്ന വിഷയത്തിലെ ഏകദിന സെമിനാറും കേന്ദ്രസാഹിത്യ അക്കാഡമി ഉപദേഷ്ടാവ് ഡോ.സാബു കോട്ടുക്കൽ ഉദ്ഘാടനം ചെയ്തു. മലയാള ഗാന പാരമ്പര്യത്തിന്റെ അന്നും ഇന്നും എന്ന വിഷയത്തിൽ ഗാനനിരൂപകൻ ടി.പി.ശാസ്തമംഗലം സംസാരിച്ചു. മലയാള വിഭാഗം അദ്ധ്യക്ഷയും എഴുത്തുകാരിയുമായ ഡോ.സി.ഉദയകല അദ്ധ്യക്ഷയായി.അദ്ധ്യാപകരായ ജെസ്നി.ജെ,ശോണിമ കെ.പി.ആർ എന്നിവർ സംസാരിച്ചു. മീനാക്ഷി,നാസിയ,സാന്ദ്ര,കച്ഛപി,കാർത്തിക തുടങ്ങിയ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കലാപരിപാടികളും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |