ആലപ്പുഴ: ജപ്പാനിലെ പോർട്ട് ആൻഡ് എയർപോർട്ട് റിസർച്ച് ഇൻസ്റ്റിറ്റ്യൂഷൻ അന്താരാഷ്ട്ര തലത്തിൽ നടത്തിയ ഹാമാഗുച്ചി ഉപന്യാസമത്സരത്തിൽ എസ്.ഡി.വി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനി ആർ.പുണ്യകീർത്തി തയ്യാറാക്കിയ ഉപന്യാസം അവാർഡിനർഹമായി. ഒക്ടോബർ 30ന് ടോക്കിയോയിലും 31ന് വാക്കയാമാ പ്രിഫെക്ച്ചറിലും വെച്ച് നടത്തിയ ചടങ്ങിൽ പ്രശസ്തി പത്രം നൽകി വിദ്യാർത്ഥിയെ ആദരിച്ചു. പുണ്യകീർത്തി പഠിക്കുന്ന എസ്.ഡി.വി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്‌കൂളിലെ ഡിസാസ്റ്റർ മാനേജ്മെന്റ് ഫണ്ടിലേക്ക് 55000 രൂപയും ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |