തൊടിയൂർ: പട്ടികജാതി, വർഗ സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണം 2024ന്റെ ഭാഗമായി സർക്കാർ ആയുഷ് വകുപ്പ്, പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വികസന വകുപ്പ്, ദേശീയ ആയുഷ് ദൗത്യം കേരളം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 9ന് രാവിലെ 11ന് പാവുമ്പതെക്ക് മാവോലിൽ രഘുവിന്റെ വസതിയിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തും. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഗീതാകുമരി ഉദ്ഘാടനം ചെയ്യും. തഴവ പഞ്ചായത്ത് പ്രസിഡന്റ് വി.സദാശിവൻ അദ്ധ്യക്ഷനാകും. സുൽഫിയ ഷെറിൻ സ്വാഗതം പറയും. ഡോ. സനോജ് പദ്ധതി വിശദീകരിക്കും. ഡോ. മനുശങ്കർ യോഗ പരിശീലനം നൽകും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിരുദ്ധൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മനു മാവേലിൽ, ശ്രീലത, തഴവ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ബി.ബിജു, ഗ്രാമപഞ്ചായത്തംഗം പ്രശാന്തി എന്നിവർ സംസാരിക്കും. എസ്.സി.ഡി.ഒ മഞ്ജു നന്ദി പറയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |