അഞ്ചൽ: അഞ്ചലിൽ വീണ്ടും ഏറ്റുമുട്ടിയ എസ്.എഫ്.ഐ- എ.ഐ.എസ്.എഫ് പ്രവർത്തകരെ പൊലീസ് ലാത്തിവീശി പ്രവർത്തകരെ വിരട്ടിയോടിച്ചു. എ.ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറിയും അഞ്ചൽ സെന്റ് ജോൺസ് കോളേജ് വിദ്യാർത്ഥിയുമായ ശിവപ്രസാദിനെ രണ്ട് ദിവസം മുമ്പ് എസ്.എഫ്.ഐ പ്രവർത്തകർ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് അഞ്ചൽ ടൗണിൽ പ്രകടനവും യോഗവും നടക്കുന്നതിനിടെയാണ് സംഘട്ടനമുണ്ടായത്. സ്ഥലത്ത് നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഒരു എസ്.എഫ്.ഐ പ്രവർത്തകനെ എ.ഐ.എസ്.എഫ് പ്രവർത്തകർ മർദ്ദിച്ചു. ഇതറിഞ്ഞ് കൂടുതൽ എസ്.എഫ്.ഐക്കാർ എത്തിയതോടെ പൊലീസ് ലാത്തിവീശി ഇരുകൂട്ടരേയും ഓടിച്ചു വിട്ടു. തുടർന്ന് വീണ്ടുമെത്തിയ എസ്.എഫ്.ഐ പ്രവർത്തകർ എ.ഐ.എസ്.എഫിന്റെ ബോർഡുകളും കൊടികളും നശിപ്പിച്ചു. സംഘർഷാവസ്ഥ കണക്കിലെടുത്ത് കൂടുതൽ പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |