ഫഹദ് ഫാസിൽ നായകനായ ആവേശം സിനിമയുടെ തെലുങ്ക് പതിപ്പ് റീമേക്ക് അവകാശം രവി തേജ സ്വന്തമാക്കി. ഫഹദ് അവതരിപ്പിച്ച രങ്കണ്ണൻ എന്ന കഥാപാത്രത്തെ രവി തേജയാണ് പുനരവതരിപ്പിക്കുക. ചിത്രീകരണം അടുത്തവർഷം ആരംഭിക്കും. ഫഹദ് ഫാസിലിന്റെ കരിയറിലെ ബോക് ബസ്റ്റർ ചിത്രമാണ് ആവേശം. രങ്കണ്ണൻ എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിച്ചത്. ജിതു മാധവൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തെ തെന്നിന്ത്യൻ താരങ്ങളും ഏറെ പ്രശംസിച്ചു. ഫഹദ് ഫാസിലിന്റെ അഭിനയത്തിനാണ് ഏറെ പ്രശംസ ലഭിച്ചത്. അതേസമയം തെന്നിന്ത്യയെയും മലയാളിയെയും ഞെട്ടിക്കാൻ വരികയാണ് വീണ്ടും ഫഹദ്. അല്ലു അർജുൻ നായകനായി സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പ 2 ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം. പുഷ്പയുടെ ആദ്യഭാഗത്തിലെ പോലെ പ്രേക്ഷകരെ ഞെട്ടിക്കുന്നതാണ് രണ്ടാം ഭാഗത്തിലും
ഫഹദ് ഫാസിൽ കഥാപാത്രം എന്ന് പ്രതീക്ഷ പ്രേക്ഷകർക്കുണ്ട്. ഡിസംബർ 5ന് ലോകവ്യാപകമായി പുഷ്പ 2 റിലീസ് ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |