SignIn
Kerala Kaumudi Online
Tuesday, 29 September 2026 4.19 AM IST

വമ്പൻ അവസരങ്ങൾ, വരും വർഷങ്ങളിൽ ഏത് മേഖലയിലാണ് കൂടുതൽ ജോലി സാദ്ധ്യതയുള്ളത്?

job

ആഗോളതലത്തിൽ തൊഴിൽ റിക്രൂട്ട്മെന്റിൽ 25 വയസിൽ താഴെയുള്ളവരുടെ എണ്ണം മൊത്തം ജീവനക്കാരിൽ പകുതിയോളം വരും. യുവാക്കളുടെ തൊഴിലിനോടുള്ള മനോഭാവത്തിലും താത്പര്യത്തിലും വ്യത്യസ്തതകളുണ്ട്.

പുത്തൻ തൊഴിലുകൾക്കിണങ്ങിയ സ്‌കിൽ അഥവാ നൈപുണ്യശേഷി വിലയിരുത്തിയാണ് റിക്രൂട്ട്‌മെന്റ് കൂടുതലായും നടക്കുന്നത്. ഭാവിതൊഴിലുകൾക്കിണങ്ങിയ സ്‌കിൽ കൈവരിക്കുക എന്നതാണ് വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമർഹിക്കുന്നത്. ഇത് കാമ്പസുകളിൽ നിന്നു ലഭിക്കണമെന്നില്ല. ഇതിനായി വിദ്യാർത്ഥികളുടെ ഭാഗത്തുനിന്നുള്ള മുന്നൊരുക്കങ്ങൾ ആവശ്യമാണ്.

എന്താണ് ഭാവി തൊഴിലുകൾ?

ടെക്‌നോളജി അധിഷ്ഠിത സേവന മേഖലയിലാണ് കൂടുതൽ തൊഴിലുകൾ രൂപപ്പെടുക. അതിനുതകുന്ന രീതിയിൽ സ്‌കിൽ വികസനത്തിന് പ്രാമുഖ്യം നൽകണം. രാജ്യത്തെ 86 ശതമാനത്തോളം റിക്രൂട്ടിംഗ് കമ്പനികളും ഉദ്യോഗാർത്ഥികളുടെ സ്‌കിൽ മാപ്പിംഗി​നാണ് മുൻഗണന നൽകുന്നത്. ആവശ്യമായ സ്‌കില്ലും നിലവിലുള്ള സ്കില്ലും തമ്മിലുള്ള അന്തരം കണ്ടെത്തിയാണ് ഉദ്യോഗാർത്ഥിയെ പരിഗണിക്കുന്നത്.

നിലവിലുള്ള തൊഴിലാളികൾക്കുള്ള അപ്പ് സ്‌കില്ലിംഗ് / റീ സ്‌കില്ലിംഗ് എന്നിവയ്ക്കും ഊന്നൽ നൽകുന്നു. ആശയവിനിമയം ഇംഗ്ലീഷിലും മാതൃഭാഷയിലും മെച്ചപ്പെടുത്തണം. നന്നായി എഴുതാനും വായിക്കാനുമുള്ള ശീലം പഠനകാലത്തു തന്നെ വളർത്തിയെടുക്കണം. കമ്പ്യൂട്ടർ അധിഷ്ഠിത ഐ.ടി സ്‌കില്ലുകൾക്കു മുൻഗണന നൽകണം. കാലത്തിനിണങ്ങിയ കമ്പ്യൂട്ടർ പ്രോഗ്രാമുകൾ പഠിച്ചിരിക്കണം. ജാവ ഔട്ട് റീച്ച്, പൈത്തൺ, സി പ്ലസ് പ്ലസ്, ആർ എന്നിവ ഇവയിൽ ചിലതാണ്. പൊതുവിജ്ഞാനം മെച്ചപ്പെടുത്തണം. പതിവായി പത്രങ്ങൾ വായിക്കണം.

സാങ്കേതിക വിദ്യകൾ

.............................

രാജ്യത്തെ സാങ്കേതിക സേവന മേഖല 2023-ൽ 18 ശതമാനമാണ് വാർഷിക വളർച്ച കൈവരിച്ചത്. നാസ്കോമിന്റെ കണക്കനുസരിച്ച് അഞ്ചു ദശലക്ഷം പേർ തൊഴിൽ ചെയ്യുന്ന ഈ രംഗത്തെ മൊത്തം വിറ്റുവരവ് 227 ബില്യൺ ഡോളറാണ്. ഡിജിറ്റൽ സേവന രംഗത്തുനിന്നുള്ള വരുമാനം മൊത്തം വരുമാനത്തിന്റെ 30 ശതമാനത്തോളം വരും. ഇത് ഡിജിറ്റൽ സേവന മേഖലയിലെ സാധ്യതകൾക്ക് തെളിവാണ്. സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ ഇന്ത്യ ലോകത്തിൽ മൂന്നാം സ്ഥാനത്താണ്. 2025 ഓടു കൂടി വരുമാനം 350 ബില്യൺ ഡോളറിലെത്തും.

ആഗോള മേഖലയ്ക്കിണങ്ങിയ പുത്തൻ സാങ്കേതിക വിദ്യകളായ ഡീപ് ടെക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്‌സ്, സ്‌പേസ് ടെക്, ഫിൻ ടെക് എന്നിവയിൽ സാധ്യതകളേറും. മുൻഗണന ക്രമത്തിൽ പുത്തൻ സാങ്കേതിക വിദ്യക്ക് പ്രസക്തിയേറും. വികസനം, അപ്പ് സ്‌കിൽ, സാങ്കേതിക വിദഗ്ദ്ധരുടെ റിക്രൂട്ട്‌മെന്റ് എന്നിവയിൽ വളർച്ചയുണ്ടാകും.

ആഗോള ഡെലിവറി മോഡൽ, ഹൈബ്രിഡ് മോഡൽ എന്നിവ കൂടുതൽ വിപുലപ്പെടും. ഇനവേഷൻ, ഉത്പന്ന ഗുണനിലവാരം, ആഗോള സേവനങ്ങൾ എന്നിവയ്ക്ക് പ്രാധാന്യമേറും. മൂല്യ വർദ്ധനവിന് ഡിജിറ്റൽ വിശ്വാസം, സുരക്ഷ, ഉത്തരവാദ ടെക്‌നോളജി, സേവനത്തിലൂടെയുള്ള മികവ്, പ്രവൃത്തി പരിചയം, സ്‌കിൽ വികസനം, നൂതന സാങ്കേതിക സ്‌കില്ലുകൾ എന്നിവ വേണ്ടിവരും.

സാങ്കേതിക വിദഗ്ദ്ധർക്കായുള്ള റിക്രൂട്ട്മെന്റിൽ വർദ്ധനവുണ്ടാകും. മികച്ച ടാലന്റ് അത്യന്താപേക്ഷിതമാകും. സൈബർസെക്യൂരിറ്റി വെല്ലുവിളികൾ വർദ്ധി​ക്കും. ഹൈപ്പർ ഓട്ടോമേഷൻ, ഇന്റർനെറ്റ് ഒഫ് തിംഗ്സ്, 5 ജി എന്നിവ തൊഴിൽ സാദ്ധ്യതകൾ വർദ്ധിപ്പിക്കും. മെറ്റാവേഴ്‌സ്, വെബ് 3.0, ക്‌ളൗഡ് സേവനങ്ങൾ, എഡ്ജ് കമ്പ്യൂട്ടിംഗ്, ഇ.എസ്. ജി എന്നിവ വിപുലപ്പെടും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സൈബർ സെക്യൂരിറ്റിക്ക് സൈബർ ക്രൈം നിയന്ത്രിക്കുന്നതിൽ ഫലപ്രദമായ പങ്കുവഹിക്കാൻ സാധിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CAREER, CAREER, JOB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+