വൈക്കം : പോളശ്ശേരി ഭഗവതിക്ഷേത്രത്തിലെ ഭാഗവതസപ്താഹയജ്ഞത്തിന്റെ ഭാഗമായി നടത്തിയ രുഗ്മിണീസ്വയംവര ഘോഷയാത്ര ഭക്തിസാന്ദ്രമായി. ഉദയനാപുരം ചാത്തൻകുടി ഭഗവതി ക്ഷേത്രത്തിൽ പൂജകൾ നടത്തിയ ശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ പോളശ്ശേരി ക്ഷേത്രത്തിലേയ്ക്ക് പുറപ്പെട്ടു. സ്വയംവര ചടങ്ങുകൾക്ക് യജ്ഞാചാര്യൻ കുറുപ്പംകുളം രജികുമാർ, ക്ഷേത്രം തന്ത്രി പി.വി സാലി, മേൽശാന്തി ആർ.ഗിരീഷ് എന്നിവർ കാർമ്മികരായിരുന്നു. ക്ഷേത്രം പ്രസിഡന്റ് എൻ.വിജയൻ, സെക്രട്ടറി എസ്. എസ് സിദ്ധാർത്ഥൻ, വനിതാവിഭാഗം പ്രസിഡന്റ് ഗംഗാ സുശീലൻ, സെക്രട്ടറി എസ്. വീണ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |