ബാലുശ്ശേരി: കോക്കല്ലൂർ ഗവ. എച്ച്.എസ്.എസ്. നാഷണൽ സർവീസ് സ്കിം നടപ്പിലാക്കുന്ന ജീവദ്യുതി രക്ത ദാന ക്യാമ്പിന് തുടക്കമായി. എൻ.എസ്.എസ്. യുണിറ്റും പൊലീസ് വകുപ്പും മലബാർ മെഡിക്കൽ കോളേജും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ജീവദ്യുതി ഉദ്ഘാടനം പതിമൂന്നാമത് തവണ രക്ത ദാനം നടത്തി ജില്ലാ പഞ്ചായത്ത് മെമ്പർ പി.പി പ്രേമ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡ ൻ്റ് അജീഷ് ബക്കീത്ത അദ്ധ്യക്ഷത വഹിച്ചു. എസ്. ശ്രീചിത്ത് മുഖ്യ പ്രഭാഷണം നടത്തി. ഡോ.വി.ജെ. അരുൺ, കെ.എം. സിന്ധുജ, കെ.ആർ. ലിഷ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |