തിരുവനന്തപുരം: വൈലോപ്പിള്ളി സംസ്‌കൃതിഭവനിൽ നടക്കുന്ന ഒമ്പതാമത് ഫിലിം പ്രിസർവേഷൻ ആൻഡ് റിസ്റ്റോറേഷൻ ശില്പശാലയിൽ റിസ്റ്റോറേഷൻ ചെയ്യാനിരിക്കുന്ന ചിത്രങ്ങളെക്കുറിച്ച് ശില്പശാലയ്ക്ക് നേതൃത്വം നൽകുന്ന ഫിലിം ആർക്കൈവിസ്റ്റും റിസ്‌റ്റോററും സംവിധായകനുമായ ശിവേന്ദ്ര സിംഗ് ദുംഗാർപൂർ സംസാരിച്ചു. തുടക്കക്കാരായ ഫിലിം ആർക്കൈവ് ജീവനക്കാർ,ആർക്കൈവിംഗിനെക്കുറിച്ച് പഠിക്കാൻ ആഗ്രഹിക്കുന്ന ഓഡിയോവിഷ്വൽ പ്രൊഫഷണലുകൾ,മീഡിയയും അനുബന്ധ വിഷയങ്ങളും പഠിക്കുന്ന വിദ്യാർത്ഥികൾ,ഓഡിയോവിഷ്വൽ ആർക്കൈവിംഗിൽ താൽപ്പര്യമുള്ള വ്യക്തികൾ തുടങ്ങി 66 പേരാണ് ശില്പശാലയിൽ പങ്കെടുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |