കോന്നി : കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ മാസം തോറും നടത്തിവരാറുള്ള മല പൂജ സമർപ്പിച്ചു . 999 മല പൂജയ്ക്ക് ഒപ്പം മൂർത്തി പൂജ ,പാണ്ടി ഊരാളി അപ്പൂപ്പൻ പൂജ എന്നിവയും നടന്നു. കളരിയിൽ ദീപം പകർന്ന് അടുക്കാചാരങ്ങൾ സമർപ്പിച്ചു . പരമ്പ് നിവർത്തി നെല്ല് വിത്ത് വിതച്ച് കരിക്കും കലശവും താംബൂലവും വെച്ചു ഊരാളി വിളിച്ചു ചൊല്ലി പ്രാർത്ഥിച്ചു. മൂർത്തി പൂജയും പാണ്ടി ഊരാളി അപ്പൂപ്പന്‍ പൂജയും 999 മല പൂജയും അർപ്പിച്ച് കരിക്ക് ഉടച്ച് രാശി നോക്കി. പൂജകൾക്ക് കാവ് ഊരാളിമാർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |