പന്തളം : പന്തളം എൻ.എൻ.എസ് ട്രെയിനിംഗ് കോളേജിൽ നടന്ന പഞ്ചദിന സാമൂഹിക സഹവാസ ക്യാമ്പ് സമാപിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.പി.ജി.അജിമോളിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനം എൻ.എസ്.എസ് ഡയറക്ടർ ബോർഡ് മെമ്പർ പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. അദ്ധ്യാപക വിദ്യാർത്ഥികളിൽ നേതൃത്വ പാടവവും മൂല്യബോധവും വളർത്തുന്നതിൽ ഇത്തരം ക്യാമ്പുകൾക്കുള്ള പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. അസോസിയേറ്റ് പ്രൊഫ.ഡോ.രഞ്ജിനിദേവി, എസ്.എം.എഡ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ.ലക്ഷ്മി.എ, ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.ജയപ്രവീൺ.ജെ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |