കൊച്ചി: പരാധീനതകൾക്ക് നടുവിൽ സബ് ജൂനിയർ പെൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ മലപ്പുറം പൂക്കളത്തൂർ സി.എം.എച്ച്.എസിലെ കെ.അമയ നേടിയ സ്വർണത്തിന് വജ്രത്തിളക്കം.അഞ്ചുമാസത്തെ കഠിന പരിശീലനം കൊണ്ടാണ് അമയ തന്റെ ആദ്യ സംസ്ഥാന മീറ്റിൽ തന്നെ സ്വർണം നേടിയത്.
24.10 മീറ്റർ ദൂരം കണ്ടെത്തിയാണ് അമയ ഉജ്ജ്വല നേട്ടം കൈവരിച്ചത്.
രണ്ട് വർഷം മുമ്പ് അമയയുടെ പിതാവ് ഹൃദയാഘാതം മൂലം മരിച്ചു.അമ്മ ബേബി അങ്കണവാടി ഹെൽപ്പറാണ്. അമ്മയുടെ വരുമാനം മാത്രമാണ് കുടുംബത്തിന്റെ ആശ്രയം. പഴയൊരു സ്പൈക്കുമണിഞ്ഞാണ് അമയ ഇന്നലെ പൊന്നണിഞ്ഞ പ്രകടനം നടത്തിയത്.
സ്കൂളിലെ കായിക അദ്ധ്യാപകൻ റിഷാദാണ് ഡിസ്കസ് ത്രോയിൽ അമയയുടെ കഴിവ് കണ്ടെത്തിയത്. പൊലീസുകാരി ആകണമെന്നാണ് അമയയുടെ ആഗ്രഹം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |