കൊച്ചി: പ്രമുഖ നടിയെ സോഷ്യൽ മീഡിയ വഴി അശ്ലീലമായി ചിത്രീകരിച്ചതിന് പാലക്കാട് അട്ടപ്പാടി കല്ലാമല പടിഞ്ഞാറക്കരയിൽ ശ്രീജിത്ത് രവീന്ദ്രനെ (28) കൊച്ചി സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. നടിമാരുടെ ഫോട്ടോ പ്രൊഫൈൽ പിക്ചറുകളായി ഉപയോഗിച്ച് അവരാണെന്ന ചാറ്റ് ചെയ്ത് വീഡിയോകോളിൽ സംസാരിക്കാമെന്ന് പറഞ്ഞ് പണം കൈപ്പറ്റുന്നതാണ് പ്രതിയുടെ രീതി. നാണക്കേടു ഭയന്ന് ഇരകൾ പരാതി നൽകാറില്ല. നടി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യയ്ക്ക് നൽകിയ പരാതിയിലാണ് അന്വേഷണം. പ്രതിയെ അഗളിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. അഗളി സ്റ്റേഷനിലും കൊങ്ങാട് സ്റ്റേഷനിലും സോഷ്യൽ മീഡിയ വഴി വീഡിയോകളും മറ്റും പോസ്റ്റ് ചെയ്ത് പൊതുജനങ്ങൾക്കിടയിൽ കലഹമുണ്ടാക്കിയ കേസുകളിൽ പ്രതിയാണിയാൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |