ലീഡ്: തെന്നിന്ത്യൻ താരം ഡൽഹി ഗണേഷ് ഇനി ഒാർമ്മ
ഡൽഹിയിൽ വ്യോമസേനയിൽ ഉദ്യോഗസ്ഥനായി ജോലി ചെയ്യുമ്പോഴാണ് സിനിമയിൽ അഭിനയിക്കണമെന്ന മോഹം ആ ചെറുപ്പക്കാരന് തോന്നുന്നത്. പത്തുവർഷത്തെ സർവീസ് പൂർത്തിയാക്കി നാടായ തിരുനെൽവേലിയിലേക്ക് മടങ്ങി.
1974 ൽ കെ. ബാലചന്ദർ സംവിധാനം ചെയ്ത പട്ടിനപ്രവേശം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം. കെ. ബാലചന്ദർ തന്നെ സംവിധാനം ചെയ്ത സിന്ധുഭൈരവിയിൽ മികച്ച വേഷം ഗണേഷൻ എന്ന പേര് മാറ്റി ഡൽഹി ഗണേഷ് എന്ന പേര് നൽകിയതും കെ. ബാലചന്ദർ.
തെന്നിന്ത്യൻ സിനിമയിൽ ഡൽഹി ഗണേഷിന്റെ വളർച്ച പെട്ടെന്നായിരുന്നു. സ്വഭാവ നടനായും വില്ലൻ കോമഡി വേഷങ്ങളിലും തിളങ്ങി.
തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 400 ൽ അധികം സിനിമകളിൽ അഭിനയിച്ചു.
തമിഴ് സിനിമാലോകംഡൽഹി ഗണേഷിനെ മികച്ച സ്വഭാവ നടൻ എന്ന വിലാസത്തിലാണ് കണ്ടത്. കമൽ ഹാസൻ ചിത്രങ്ങളിൽ അവിഭാജ്യഘടകമായി. നായകൻ, മൈക്കിൾ മദന കാമരാജൻ, അപൂർവ്വസഹോദരങ്ങൾ , തെനാലി, അവ്വൈഷൺമുഖി തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.
കമൽഹാസൻ നായകനായ ഇന്ത്യൻ 2 ആണ് അവസാന ചിത്രം. മലയാള സിനിമയെയും ഡൽഹി ഗണേഷ് ഏറെ സ്നേഹിച്ചു.
ധ്രുവം, കാലാപാനി, ദേവാസുരം, കീർത്തിചക്ര, പോക്കിരിരാജ, ദ സിറ്റി, മനോഹരം തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
തമിഴ് കലർന്ന മലയാളം ആയിരുന്നു മലയാളത്തിൽ അഭിനയിക്കുമ്പോൾ ഡൽഹി ഗണേഷിന്റെ ഭാഷ. അതിനാൽ അത്ര പെട്ടെന്ന് കഥാപാത്രത്തെ മറക്കാനും പ്രേക്ഷകർക്ക് കഴിയുമായിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |