പാലക്കാട്: മുനമ്പത്ത് ബി.ജെ.പി വർഗീയ ധ്രുവീകരണം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ആരോപിച്ചു. ഒരു കുടിയൊഴിപ്പിക്കലിനെയും സി.പി.എം അനുകൂലിച്ച ചരിത്രമില്ല. മുനമ്പത്തെന്നല്ല, കേരളത്തിൽ എവിടെയായാലും ജനങ്ങൾ താമസിച്ചുകൊണ്ടിരിക്കുന്ന ഭൂമിയിൽ നിന്ന് അവരെ ഒഴിപ്പിക്കേണ്ട സാഹചര്യമില്ല. സർക്കാർ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
ജമാ അത്തെ ഇസ്ലാമി ബി.ജെ.പിയുടെ കൗണ്ടർപാർട്ടാണ്. രണ്ടും രണ്ടല്ലെന്നും കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ ആരോപണങ്ങൾക്ക് മറുപടി പറയാനില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
ബി.ജെ.പിയുടെ വർഗീയ ധ്രുവീകരണത്തിന്റെ തെളിവാണ് അമിത് ഷായുടെ പ്രസ്താവന. ബി.ജെ.പിയുള്ള കാലത്തോളം മുസ്ലിംകൾക്ക് ഒന്നും നൽകില്ലെന്നാണ് പറഞ്ഞത്. ഇത് ഹിന്ദു സ്‌നേഹമോ മുസ്ലിം വിരോധമോ അല്ല. വർഗീയ ധ്രുവീകരണത്തിലൂടെ രാഷ്ട്രീയ നേട്ടം ഉണ്ടാക്കുക മാത്രമാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |