അടൂർ: എട്ടാമത് അടൂർ അന്താരാഷ്ട്ര ചലച്ചിത്രമേള 15 മുതൽ 17 വരെ അടൂർ ശ്രീമൂലം ചന്തയ്ക്ക് എതിർവശത്തുള്ള അടൂർ ബോധീഗ്രാം സാംസ്കാരിക കേന്ദ്രത്തിൽ നടക്കും. കേരള ചലച്ചിത്ര അക്കാദമി,അടൂർ നഗരസഭ, സിനിമേറ്റ്സ് ഫിലിം സൊസൈറ്റി എന്നിവരുടെ സഹകരണത്തോടെയാണ് മേള . ലോകസിനിമ,ഇന്ത്യൻ സിനിമ,പ്രാദേശിക സിനിമ വിഭാഗങ്ങളിലായി 12 ചിത്രങ്ങൾ പ്രദർശിപ്പിക്കും. 15ന് വൈകിട്ട് അഞ്ചിന് ഛായാഗ്രാഹകൻ സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. 16 ന് സിനിമയും സാഹിത്യവും: മാറുന്ന കാഴ്ചപ്പാടുകൾ എന്ന വിഷയത്തിൽ ഓപ്പൺ ഫോറം നടക്കും. 17 ന് വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം തിരകഥാകൃത്തും ചലച്ചിത്ര പ്രവർത്തകയുമായ ദീദി ദാമോദരൻ ഉദ്ഘാടനം ചെയ്യും. സംവിധായകൻ പ്രേം ചന്ദ് പങ്കെടുക്കും. മേളയോടനുബന്ധിച്ച് നടക്കുന്ന ഹ്രസ്വ ചിത്ര മത്സരത്തിലെ വിജയികൾക്കുള്ള പുരസ്കാര വിതരണം ചടങ്ങിൽ നടക്കും.ഹ്രസ്വ ചിത്ര മത്സരത്തിലേക്ക് തിരഞ്ഞെടുത്ത ആറ് ചിത്രങ്ങളും പ്രദർശിപ്പിക്കും. അന്യഭാഷാചിത്രങ്ങൾ മലയാളം ഉപശീർഷകങളോടെയാണ് പ്രദർശിപ്പിക്കുന്നതെന്ന് ചലച്ചിത്രമേളയുടെ ചെയർമാൻ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ,ഫെസ്റ്റിവൽ ഡയക്ടർ ഡോ.ബിജു,ജനറൽ കൺവീനർ സി.സുരേഷ് ബാബു,സെക്രട്ടറി ബി.രാജീവ് എന്നിവർ പറഞ്ഞു.
എൻഡ്ലെസ് ബോർഡേഴ്സ്(ജർമ്മനി, ചെക് റിപ്പബ്ലിക്ക്,ഇറാൻ),നോ ബിയേഴ്സ്(ഇറാൻ),ടിൽ(അമേരിക്ക,ഇംഗ്ലണ്ട്),ഉതാമ(ബൊളീവിയ),ദ സോൺ ഓഫ് ഇന്ററെസ്റ്റ്(ഇംഗ്ലണ്ട്, പോളണ്ട്, അമേരിക്ക),ജോനാഥൻ ഗ്ലേസർ, 6. ലൈഫ് ഈസ് ബ്യൂട്ടിഫുൾ (ഇറ്റലി), സൺ ഒഫ് സൗൾ(ഹംഗറി), പെർഫെക്റ്റ് ഡേയ്‌സ്(ജപ്പാൻ,ജർമ്മനി), നാനേര(രാജസ്ഥാനി ),ലഞ്ച് ബോക്സ് (ഹിന്ദി,ഇംഗ്ലീഷ്) ജോൺ,ആനന്ദ് മൊണാലിസ മരണവും കാത്ത് (മലയാളം ) എന്നീ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |