കൊച്ചി: സിറ്റി പൊലീസും ഡാൻസാഫും സംയുക്തമായി നടത്തിയ പരിശോധനയിൽ 57കിലോ കഞ്ചാവുമായി ഏഴ് ഒഡീഷ സ്വദേശികളെ അറസ്റ്റുചെയ്തു. സുധീറ (24), മാധബ് (41), ഗോപാൽ ഹിയാൽ (20), രമേഷ് കുസുലിയ (35), പത്മ ച്രാൻ (22), മാനാ ബഡ്‌നായക് (44), താങ്കഭദ്ര (24) എന്നിവരാണ് കളമശേരി റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടിയിലായത്.
സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ സുദർശന്റെ നിർദ്ദേശപ്രകാരം നാർക്കോട്ടിക് സെൽ എ.സി.പി കെ.എ. അബ്ദുൽസലാമിന്റെ നേതൃത്വത്തിൽ കളമശേരി ഇൻസ്പെക്ടർ ലത്തീഫ്, ഡാൻസാഫ് എസ്.ഐ അനൂപ്, കൊച്ചി സിറ്റി ഡാൻസാഫ് ടീം എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
സുധിറ കഞ്ചാവ് മൊത്ത കച്ചവടക്കാരനാണ്. ഒരുതവണ കേരളത്തിൽ കഞ്ചാവ് എത്തിച്ചു നൽകുന്നതിന് കൂട്ടാളികൾക്ക് പതിനായിരം രൂപയാണ് ഇയാൾ പ്രതിഫലം നൽകുന്നത്. അങ്കമാലി, ആലുവ, എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളിൽ വിൽപ്പന നടത്താനാണ് കഞ്ചാവ് എത്തിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |