പ്രേക്ഷക ശ്രദ്ധ നേടി മുന്നേറിക്കൊണ്ടിരിക്കുന്ന ചിത്രം മുറ കണ്ട് പൊട്ടിക്കരഞ്ഞ് യുവ പ്രേക്ഷകൻ. കൊച്ചിയിൽ ചിത്രത്തിന്റെ പ്രദർശനത്തിന് ശേഷം അണിയറ പ്രവർത്തകർ തീയേറ്റർ വിസിറ്റ് നടത്തുന്ന സമയത്താണ് ഒരു യുവാവ് കരഞ്ഞുകൊണ്ട് സംവിധായകൻ മുസ്‌തഫയുടെയും മറ്റ് യുവതാരങ്ങളുടെയും അടുത്തെത്തിയത്. യുവാവ് എത്തിയതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഈ ഇരുപത്തിയൊന്നാമത്തെ വയസില് എന്നെ കരയിപ്പിച്ച സിനിമയാണ് മുറ. സിനിമ കഴിഞ്ഞയുടൻ സംവിധായകനെയും താരങ്ങളെയും നേരിൽ കണ്ടതോടെയാണ് യുവാവ് ചേർത്തുപിടിച്ച് പൊട്ടിക്കരഞ്ഞുപോയത്.
മുസ്‌തഫയുടെ സംവിധാനത്തിൽ സുരേഷ് ബാബു രചന നിർവഹിച്ച മുറയിൽ കാൻ ഫിലിം ഫെസ്‌റ്റിവലിൽ തിളങ്ങിയ താരം ഹൃദു ഹാരുണും സുരാജ് വെഞ്ഞാറമൂടും നടി മല പാർവതിയും പ്രധാനവേഷത്തിലെത്തുന്നു. ഒപ്പം കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത്ത് കണ്ണൻ, യെദു കൃഷ്‌ണ, വിഘ്‌നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവർ അഭിനയിച്ചിരിക്കുന്നു.
റിയാ ഷിബു, എച്ച് ആർ പിക്‌ചേഴ്‌സ് ആണ് ചിത്രത്തിന്റെ നിർമ്മാണം. റോണി സക്കറിയ എക്‌സി. പ്രൊഡ്യൂസർ, ഛായാഗ്രഹണം-ഫാസിൽ നാസർ, എഡിറ്റ്- ചമൻ ചാക്കോ, സംഗീതം: ക്രിസ്റ്റി ജോബി, കലാസംവിധാനം: ശ്രീനു കല്ലേലിൽ, മേക്കപ്പ്- റോണെക്‌സ് സേവ്യർ, വസ്‌ത്രാലങ്കാരം: നിസാർ റഹ്‌മത്, ആക്ഷൻ പി.സി സ്‌റ്റണ്ട്‌സ്, പ്രൊഡക്ഷൻ കൺട്രോളർ-ജിത്ത് പിരപ്പൻകോട്, പി.ആർ.ഒ ആന്റ് മാർക്കറ്റിംഗ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |