കോട്ടയം : 52 ഗ്രാം ബ്രൗൺഷുഗറും, 20 ഗ്രാം കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി മുബാറക് അലിയെ (37) കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ പി.ജി രാജേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. അന്യസംസ്ഥാന തൊഴിലാളികൾക്കും, യുവാക്കൾക്കുമിടയിലായിരുന്നു വില്പന. സിൽവർ നിറത്തിലുള്ള ഫോയിൽ പേപ്പറിനുള്ളിലാക്കിയാണ് ആവശ്യക്കാർക്ക് നൽകുന്നത്. തെങ്ങണ കവലയിൽ മഫ്തിയിലുണ്ടായിരുന്ന എക്സൈസുകാരുടെ മുൻപിൽ വച്ചായിരുന്നു കൈമാറ്റം. 35000 രൂപയും ഇയാളിൽ നിന്ന് പിടികൂടി. റെയ്ഡിൽ അസി.എക്സൈസ് ഇൻസ്പെക്ടർമാരായ എം.നൗഷാദ്, അരുൺ സി.ദാസ്, ഡെപ്യൂട്ടി കമ്മിഷണർ സ്ക്വാഡംഗം പ്രിവന്റീവ് ഓഫീസർ നിഫി ജേക്കബ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.വി പ്രശോഭ്, ശ്യാം ശശിധരൻ, വനിത സിവിൽ എക്സൈസ് ഓഫീസർ സി.ബി സുജാത, എക്സൈസ് ഡ്രൈവർ ജോഷി എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |