വിജയ് നായകനായി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കന്നട നടൻ ശിവരാജ് കുമാറും. ചിത്രത്തിൽ നിർണായകമായ കഥാപാത്രത്തെയാണ് ശിവരാജ് കുമാർ അവതരിപ്പിക്കുന്നത്.. യു.എസിൽ ശസ്ത്രക്രിയയ്ക്ക് ശേഷം അവിടെ ഒരുമാസത്തെ വിശ്രമത്തിലാണ് ശിവരാജ് കുമാർ. ദളപതി 69 എന്ന് താത്കാലികമായ പേരിട്ട ചിത്രത്തിന്റെ അടുത്ത ഷെഡ്യൂളിൽ ശിവരാജ് കുമാർ ജോയിൻ ചെയ്യാൻ ആണ് തീരുമാനം.
റാം ചരൺ നായകനായ ആർ.സി 16, ശിവണ്ണ 131, ഹേമന്ദ് എം. റാവുവിന്റെ ഭൈരവനാകോനെ പാട എന്നിവയാണ് ശിവരാജ് കുമാറിന് പൂർത്തിയാക്കാനുള്ള ചിത്രങ്ങൾ. അതേസമയം അടുത്തവർഷം ഒക്ടോബറിലാണ് ദളപതി 69 റിലീസ് ചെയ്യുക. പൂജ ഹെഗ്ഡെയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളി താരം മമിത ബൈജു ശ്രദ്ധേയമായ വേഷത്തിൽ എത്തുന്നു. ബോളിവുഡ് താരം ബോബി ഡിയോൾ, പ്രകാശ് രാജ് , പ്രിയ മണി, ഗൗതം വാസുദേവ് മേനോൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട് കെ. നാരായണനാണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |