കണ്ണൂർ: പി.വി.അൻവറിനെതിരെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി തലശ്ശേരി, കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് കോടതികളിൽ അപകീർത്തി കേസ് ഫയൽ ചെയ്തു.
ആരോപണങ്ങൾ പിൻവലിച്ചു മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വക്കീൽ നോട്ടിസ് അയച്ചിരുന്നു. ഇതിന് മറുപടി നൽകാത്തതിനെ തുടർന്നാണ് കേസ് കൊടുത്തത്.
അൻവറിന് പിന്നിൽ അധോലോക സംഘങ്ങളാണെന്ന് ശശി കോടതിവളപ്പിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണ് തനിക്ക് നേരെയുള്ള ആക്രമണമെന്നും ശശി പറഞ്ഞു.
മുഖ്യമന്ത്രിയെ ആക്രമിക്കുക, അദ്ദേഹത്തിന്റെ കുടുംബത്തെ ആക്രമിക്കുക എന്നിവയാണ് അൻവറിന്റെ ലക്ഷ്യം. മാദ്ധ്യമ ശ്രദ്ധ പിടിച്ചുപറ്റാനും നിലനിൽപ്പിനും വേണ്ടിയാണ് അദ്ദേഹം ഇതൊക്കെ ചെയ്യുന്നത്.
തലശേരി കോടതിയിൽ അഡ്വ.കെ.വിശ്വൻ മുഖേനയും കണ്ണൂരിൽ അഡ്വ.ബി.പി ശശീന്ദ്രൻ മുഖേനയുമാണ് കേസ് നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |