തെക്കനെന്നോ വടക്കനെന്നോ വ്യത്യാസമില്ലാതെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ടൺ കണക്കിന് സാധനങ്ങളാണ് ആളുകൾ അയച്ച് കൊടുക്കുന്നത്. മലപ്പുറത്തെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കായി നടൻ ടൊവിനോ സാധനങ്ങളയച്ചിരുന്നു. സാധനങ്ങൾ കയറ്റുന്ന ടൊവിനോയുടെയും ചലച്ചിത്ര താരം ജോജു ജോർജിൻറെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇവർക്ക് പിന്നാലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഒരു ലോഡ് സാധനങ്ങളയച്ചിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ.
വയനാട്ടിലെ തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പിലേക്കാണ് പൃഥ്വി സാധനങ്ങളയച്ചത്. ഈ കാര്യം സഹോദരനായ ഇന്ദ്രജിത്താണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. അൻപോട് കൊച്ചി പോയിൻറിൽ നിന്നാണ് ട്രക്ക് പുറപ്പെട്ടത്.
കഴിഞ്ഞ വർഷത്തെപ്പോലെ തന്നെ ഇത്തവണയും പ്രളയം തുടങ്ങിയത് മുതൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള കളക്ഷൻ പോയിൻറിലാണ് ഇന്ദ്രജിത്തും കുടുംബവും. താരകുടുംബത്തിന്റെ സ്വാതന്ത്രദിനാഘോഷവും അവിടെവച്ചായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |