തിരുവനന്തപുരം: കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാർട്ടപ്പ് ഉച്ചകോടിയായ ഹഡിൽ ഗ്ലോബൽ 2024 ന്റെ വിവരങ്ങൾ ലഭ്യമാകുന്ന ആപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബിക, സ്റ്റാർട്ടപ്പ് മിഷൻ പ്രതിനിധികളായ അശോക് കുര്യൻ പഞ്ഞിക്കാരൻ, അഷിത വി. എ, ആര്യ കൃഷ്ണൻ, അഭിഷേക് ജെ. പ്രകാശ് എന്നിവർ പങ്കെടുത്തു.
ഹഡിൽ ഗ്ലോബലിൽ പങ്കെടുക്കുന്നവർക്ക് പരസ്പരം ചാറ്റ് ചെയ്യുന്നതിനുള്ള 'കണക്ട്സ്', വിവിധ സെഷനുകൾ ഏതൊക്കെ സ്ഥലങ്ങളിലാണ് നടക്കുന്നതെന്നറിയാനുള്ള 'ലൊക്കേഷൻ', ഹഡിൽ ഗ്ലോബലിലേക്കുള്ള പ്രവേശന പാസ്, സ്റ്റാർട്ടപ്പ് സംഗമം നടക്കുന്ന കെട്ടിടത്തിന്റെ ഫ്ളോർ പ്ലാൻ തുടങ്ങി പങ്കെടുന്നവർക്ക് ആവശ്യമായ വിവരങ്ങളെല്ലാം ഈ ആപ്പിലൂടെ വിരൽത്തുമ്പിലെത്തും.
സമാനമേഖലകളിൽ താല്പര്യമുള്ള സ്റ്റാർട്ടപ്പുകൾക്കും സ്റ്റാർട്ടപ്പ് സംഗമത്തിൽ പങ്കെടുക്കുന്നവർക്കും പരസ്പരം തിരിച്ചറിയാനും ആപ്പ് വഴി സാധിക്കും. ഹഡിൽ ഗ്ലോബലിലെത്തുന്നവർക്ക് വിവിധ സെഷനുകൾ ആരംഭിക്കുമ്പോൾ തത്സമയം അറിയിപ്പ് നല്കുന്ന സംവിധാനവും ആപ്പിലുണ്ട്. സ്റ്റാർട്ടപ്പുകൾ, നിക്ഷേപകർ, സംരംഭകർ, വിദ്യാർത്ഥികൾ തുടങ്ങി ഹഡിൽ ഗ്ലോബലിലെത്തുന്ന മുഴുവൻ പേർക്കും ഓൺലൈൻ നെറ്റ് വർക്കിംഗ് സാദ്ധ്യമാക്കാൻ ആപ്പ് സഹായകമാകും.
ഇൻവെസ്റ്റർ, മെന്റർ കണക്ട് തുടങ്ങിയവയ്ക്കുള്ള സ്ലോട്ട് ബുക്ക് ചെയ്യാനും ഇതിലൂടെ സാധിക്കും.
ആപ്പിൽ ലഭ്യമായത്
നവംബർ 28 മുതൽ 30 വരെ കോവളത്ത് നടക്കുന്ന ഹഡിൽ ഗ്ലോബൽ 2024 ന്റെ ഭാഗമാകുന്ന സ്റ്റാർട്ടപ്പുകൾ, പ്രഭാഷകർ, മാർഗനിർദേശകർ, നിക്ഷേപകർ, പങ്കാളികൾ എന്നിവരെക്കുറിച്ചുള്ള വിവരങ്ങൾ
പരിപാടിയുടെ അജണ്ട, വിവിധ സെഷനുകൾ
എക്സിബിഷനിൽ പങ്കെടുക്കുന്ന സ്റ്റാർട്ടപ്പുകളെക്കുറിച്ചും അവരുടെ ഉത്പന്നങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളും
ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിനായി https://huddleglobal.co.in/
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |